Posted On
date_range Updated On
date_range പണം തട്ടിപ്പ്: നിരവധി കേസുകളിൽ പ്രതിയായ യുവാവ് പിടിയിൽ
ആലപ്പുഴ: നഗരത്തിലെ വ്യാപാരികളെയും ചരക്ക് വാഹനങ്ങളിലെ ഡ്രൈവർമാരെയും കബളിപ്പിച്ച് പണം തട്ടിയെടുത്ത കേസിൽ ഒരാൾ പിടിയിൽ. ഹരിപ്പാട് പള്ളിപ്പാട് നടുവട്ടം ചക്കാല കിഴക്കതിൽ വീട്ടിൽ സന്ദീപാണ് (44) അറസ്റ്റിലായത്.
കടകളിൽനിന്ന് സാധനങ്ങൾ വാഹനത്തിൽ ലോഡ് ചെയ്തശേഷം പണം എ.ടി.എമ്മിൽനിന്ന് എടുത്തുതരാം എന്നുപറഞ്ഞ് വിശ്വസിപ്പിച്ച് ഡ്രൈവർമാരിൽനിന്ന് പണംവാങ്ങി തിരികെവരാതെ കബളിപ്പിച്ച് കടന്നുകളയുകയായിരുന്നു. ജില്ലയിലും സമീപ ജില്ലകളിലും പിടിച്ചുപറി, മോഷണം, സംഘം ചേർന്നുള്ള അക്രമങ്ങൾ തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്.
ആലപ്പുഴ സൗത്ത് എസ്.ഐ വി.ഡി. രജി രാജിന്‍റെ നേതൃത്വത്തിൽ എസ്.ഐ അനിൽകുമാർ, എ.എസ്.ഐ നൗഷാദ്, സി.പി.ഒ നിപിൻദാസ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.