ബാഹുലേയൻ
കിളിമാനൂർ: ഒറ്റക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിൽനിന്ന് ഒരുലക്ഷം രൂപയും സ്മാർട്ട് ഫോണും കവർന്ന വയോധികൻ അറസ്റ്റിൽ. വാമനപുരം ആനാകുടി പൂപ്പുറം വിവിഭവനിൽ ബാഹുലേയനാണ് (65) അറസ്റ്റിലായത്. ഇയാൾ നിരവധി മോഷണ കേസുകളിൽ പ്രതിയാണ്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: ജനുവരി 23ന് പഴയകുന്നുമ്മേൽ പോളച്ചിറയിൽ റിട്ട. അധ്യാപികയായ സുമതിയുടെ ശ്രീനിലയം വീട്ടിലാണ് മോഷണം നടന്നത്.
സുമതി വീടിന് പുറത്തായിരുന്ന സമയം മോഷ്ടാവ് പിറകുവശത്തുകൂടി ഉള്ളിൽ കടന്ന് ഇവരുടെ ഫോണും അലമാരയിൽ സൂക്ഷിച്ചിരുന്ന പണവും കവരുകയായിരുന്നു. ഫോൺ കാണാതായതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് പണവും നഷ്ടമായത് ശ്രദ്ധയിൽപെട്ടത്. കിളിമാനൂർ പൊലീസിൽ പരാതി നൽകി.
മൊബൈൽ ടവറുകൾ പരിശോധിച്ച് പ്രതിയെ കസ്റ്റഡിയിലെടുത്തു. പ്രതിയുടെ പക്കൽനിന്ന് സുമതിയുടെ പേരിലുള്ള സിം കാർഡും കണ്ടെടുത്തു. മോഷ്ടിച്ച പണം ഉപയോഗിച്ച് പ്രതി ബൈക്ക് വാങ്ങിയതായി പൊലീസിനോട് സമ്മതിച്ചു. കിളിമാനൂർ സി.ഐ എസ്. സനൂജ്, എസ്.ഐ വിജിത്ത് കെ. നായർ, എ.എസ്.ഐമാരായ ഷാജു, ഷജീം, സി.പി.ഒമാരായ ഷാജി, പ്രദീപ്, റിയാസ്, സോജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ആറ്റിങ്ങൽ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.