ബഹറുൽ ഇസ്ലാം
Posted On
date_range Updated On
date_range പെൺകുട്ടിയോട് മോശമായി പെരുമാറി; അന്തർ സംസ്ഥാന തൊഴിലാളി പിടിയിൽ
കുന്നംകുളം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ചും നിരന്തരം മൊബൈൽ സന്ദേശം അയച്ചും പെൺകുട്ടിയുടെ വീട്ടുമതിൽ ചാടിക്കടക്കുകയും ചെയ്ത സംഭവത്തിൽ അന്തർ സംസ്ഥാന തൊഴിലാളിയെ പോക്സോ വകുപ്പ് ചുമത്തി കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു.
അസം നാഗോൺ സ്വദേശി ബഹറുൽ ഇസ്ലാമിനെ (22) ആണ് കുന്നംകുളം സി.ഐ വി.സി. സൂരജ് അറസ്റ്റ് ചെയ്തത്. പ്രതിയെ കുന്നംകുളം പരിസരത്തുനിന്നാണ് പിടികൂടിയത്. അന്വേഷണ സംഘത്തിൽ സബ് ഇൻസ്പെക്ടർമാരായ ശ്രീജിത്ത്, ഗോപിനാഥൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ ഓമന, സി.പി.ഒമാരായ വിനീത, ജയ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.