സാമൂഹ്യവിരുദ്ധർ നഗരം കൈയടക്കിയിട്ടും പൊലീസിന്​ പ്രിയം ​ഹെൽമറ്റ്​ വേട്ട

കൊ​ച്ചി: ക്രി​മി​ന​ലു​ക​ളും സാ​മൂ​ഹ്യ​വി​രു​ദ്ധ​രും ന​ഗ​രം കൈ​യ​ട​ക്കി​യി​ട്ടും ഹെ​ൽ​മ​റ്റ്​ വേ​ട്ട​യി​ൽ മാ​ത്ര​മൊ​തു​ങ്ങി​യി​രി​ക്കു​ക​യാ​ണ്​ ന​ഗ​ര​ത്തി​ലെ പൊ​ലീ​സി​ന്‍റെ പ്ര​വ​ർ​ത്ത​ന​മെ​ന്ന്​ ആ​ക്ഷേ​പം.

പൊ​ലീ​സ്​ സ്​​റ്റേ​ഷ​ന്​ മീ​റ്റ​റ​റു​ക​ൾ​ക്ക​പ്പു​റം സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ ത​മ്പ​ടി​ച്ചി​രി​ക്കു​മ്പോ​ഴും അ​വ​രെ ക​ണ്ടെ​ത്താ​നും നി​രീ​ക്ഷി​ക്കാ​നും പൊ​ലീ​സി​നാ​കു​ന്നി​ല്ല. രാ​ത്രി പ​ട്രോ​ളി​ങ്​ എ​ന്ന​ത് ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന റോ​ഡു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച്​​ പേ​രി​ന്​ മാ​ത്ര​മാ​യു​ള്ള ഏ​ർ​പ്പാ​ടാ​യി മാ​റി. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി മ​ധ്യ​വ​യ​സ്ക​നെ കു​ത്തി​ക്കൊ​ന്ന നോ​ർ​ത്ത്​ ​മേ​ൽ​പാ​ല​ത്തി​ന​ടി​യി​ൽ ക്രി​മി​ന​ൽ സം​ഘ​ങ്ങ​ൾ ത​മ്പ​ടി​ക്കു​ന്ന പ്ര​ദേ​ശ​മാ​ണെ​ന്ന്​ ജ​ന​ങ്ങ​ൾ പ​റ​യു​ന്നു. ല​ഹ​രി ഉ​ൽ​പ​ന്ന​ങ്ങ​ൾ പ​ര​സ്യ​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തും സം​ഘ​ട്ട​ന​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​തും പ​തി​വാ​ണ്.

ബു​ധ​നാ​ഴ്ച രാ​ത്രി ഒ​മ്പ​തോ​ടെ കൊ​ല​പാ​ത​കം ന​ട​ക്കു​ന്ന​തി​ന്​ മ​ണി​ക്കൂ​റു​ക​ൾ​ക്ക്​ മു​മ്പ്​ പാ​ല​ത്തി​ന​ടി​യി​ൽ പൊ​ലീ​സ്​ സം​ഘം ഹെ​ൽ​മ​റ്റ്​- സീ​റ്റ്​ ബെ​ൽ​റ്റു വേ​ട്ട​ക്കി​റ​ങ്ങി​യി​രു​ന്നു. പാ​ല​ത്തി​ന്​ അ​ടി​യി​ൽ അ​ന​ധി​കൃ​ത​മാ​യി പാ​ർ​ക്ക്​ ചെ​യ്തി​രി​ക്കു​ന്ന​തും ഉ​പേ​ക്ഷി​ച്ച നി​ല​യി​ലു​ള്ള വാ​ഹ​ന​ങ്ങ​ളും കെ​ട്ടി​ട​ങ്ങ​ൾ​ക്ക്​ സ​മീ​പ​ത്തെ ഒ​ഴി​ഞ്ഞ​യി​ട​ങ്ങ​ളും ​സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ താ​വ​ള​മാ​ണ്. സി.​സി.​ടി.​വി​ക​ൾ പ്ര​ദേ​ശ​ത്ത്​ സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും മി​ക്ക​തും പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ല.

ന​ഗ​ര​ത്തി​ലെ മി​ക്ക ഓ​വ​ർ ബ്രി​ഡ്​​ജു​ക​ളു​ടെ​യും താ​ഴെ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ല​ഹ​രി​വി​ൽ​പ​ന​ക്കാ​രു​ടെ​യും സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ​യും താ​വ​ള​മാ​ണ്. ഇ​വി​ടെ​യൊ​ന്നും പൊ​ലീ​സ്​ തി​രി​ഞ്ഞ്​ നോ​ക്കാ​ത്ത​ത്​ സ​മീ​പ​വാ​സി​ക​ളു​ടെ സ്വൈ​ര്യം കെ​ടു​ത്തു​ക​യാ​ണ്. നോ​ർ​ത്ത്​ റെ​യി​ൽ വേ ​സ്​​റ്റേ​ഷ​നി​ലേ​ക്കു​ള്ള പ്ര​ധാ​ന വ​ഴി​ക​ളി​ൽ ഒ​ന്നാ​യ ​നോ​ർ​ത്ത്​ റെ​യി​ൽ​വെ​ മേ​ൽ​പാ​ല​ത്തി​ൽ പൊ​ലീ​സി​ന്‍റെ ശ്ര​ദ്ധ വേ​ണ​മെ​ന്നാ​ണ്​ യാ​ത്ര​ക്കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.  

Tags:    
News Summary - miscreants roam around, yet police still busy with helmet checking

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.