മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു

തി​രു​വ​ന​ന്ത​പു​രം: മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി ബ്ലോ​ക്കി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന മാ​താ​വി​ന് കൂ​ട്ടി​രി​ക്കാ​നെ​ത്തി​യ മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന യു​വ​തി​യെ കാ​റി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചു.

വ്യാ​ഴാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. മാ​താ​വി​ന് ആ​ഹാ​രം വാ​ങ്ങാ​ൻ ബ്ലോ​ക്കി​ൽ​നി​ന്ന്​ പു​റ​ത്തി​റ​ങ്ങി റോ​ഡി​ലേ​ക്ക് ന​ട​ന്ന യു​വ​തി​യെ ര​ണ്ടു​പേ​ർ കാ​റി​ൽ ബ​ല​മാ​യി പി​ടി​ച്ചു​ക​യ​റ്റി​ക്കൊ​ണ്ടു പോ​യ​താ​യാ​ണ് പ്രാ​ഥ​മി​ക വി​വ​രം. ഏ​റെ​സ​മ​യം ക​ഴി​ഞ്ഞ്‌ ആ​ശു​പ​ത്രി​യി​ൽ തി​രി​ച്ചെ​ത്തി​യ യു​വ​തി​യു​ടെ വ​സ്ത്ര​ധാ​ര​ണ​ത്തി​ൽ സം​ശ​യം തോ​ന്നി​യ മ​റ്റു​ള്ള രോ​ഗി​ക​ളു​ടെ കൂ​ട്ടി​രി​പ്പു​കാ​ർ കാ​ര്യ​ങ്ങ​ൾ തി​ര​ക്കി​യ​തോ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​ത്.

മെ​ഡി​ക്ക​ൽ കോ​ള​ജ് പൊ​ലീ​സ്​ പ്രാ​ഥ​മി​കാ​ന്വേ​ഷ​ണം ന​ട​ത്തി സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. യു​വ​തി​യെ വൈ​ദ്യ​പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​യാ​ക്കി. അ​തേ​സ​മ​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി ബ്ലോ​ക്കി​ൽ സ്ഥാ​പി​ച്ച നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മ​ല്ലെ​ന്ന് സൂ​ച​ന​യു​ണ്ട്. മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന യു​വ​തി​യു​ടെ മൊ​ഴി​യെ​ടു​ക്കു​ന്ന​തി​ലും പൊ​ലീ​സി​ന് ക​ട​മ്പ​ക​ളു​ണ്ട്.

മെ​ഡി​ക്ക​ൽ കോ​ള​ജ് പ​രി​സ​ര​ത്തെ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ സ്ഥാ​പി​ച്ച നി​രീ​ക്ഷ​ണ കാ​മ​റ ദൃ​ശ്യ​ങ്ങ​ളി​ൽ​നി​ന്ന്​ പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​ൻ പൊ​ലീ​സ്​ ശ്ര​മം തു​ട​ങ്ങി. സം​ഭ​വ​ത്തി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ധി​കൃ​ത​ർ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കാ​നോ പ്ര​തി​ക​രി​ക്കാ​നോ ത​യാ​റാ​യി​ട്ടി​ല്ല.

Tags:    
News Summary - mentally challenged young woman was abducted and raped

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.