മുഹമ്മദ് അസ് നുൾ ശാദുലി
ലോഡ്ജിൽനിന്ന് എം.ഡി.എം.എ പിടിച്ച കേസ്: മുഖ്യപ്രതിയും പിടിയിൽ
അമ്പലവയൽ: എടക്കലിലെ ലോഡ്ജ് കേന്ദ്രീകരിച്ച് എം.ഡി. എം.എ ഉപയോഗവും, വിൽപ്പനയും നടത്തിവന്ന ലോഡ്ജ് നടത്തിപ്പുകാരനും യുവതിയുമടക്കം 104 .22 ഗ്രാം എം.ഡി.എം.എയുമായി അഞ്ചുപേർ അറസ്റ്റിലായ കേസിൽ മുഖ്യപ്രതിയെന്ന് വ്യക്തമായ ഒരാളെ കൂടി അറസ്റ്റ് ചെയ്തു. മുട്ടിൽ ചെലഞ്ഞിച്ചാൽ പുത്തുക്കണ്ടിയിൽ വീട്ടിൽ മുഹമ്മദ് അസ് നുൾ ശാദുലിയെയാണ് (24) അമ്പലവയൽ സർക്കിൾ ഇൻസ്പെക്ടർ ബിജു ആന്റണി അറസ്റ്റ് ചെയ്തത്. 104.22 ഗ്രാം എം.ഡി.എം.എയുമായി ലോഡ്ജ് നടത്തിപ്പുകാരനും യുവതിയുമടക്കം അഞ്ചുപേരെയാണ് ജില്ല ലഹരി വിരുദ്ധ സ്ക്വാഡും അമ്പലവയൽ പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തത്.
എടക്കൽ ഗുഹക്ക് സമീപത്തുള്ള ഹോളിഡെ ഹോംസ് എന്ന ലോഡ്ജിൽ നിന്നും പാലക്കാട് വടക്കൻചേരി മംഗലം അഞ്ചുമൂർത്തി പൂക്കാട് വീട്ടിൽ അക്ബർ (50), കമ്പളക്കാട് വരിത്തോട്ടിൽ വീട്ടിൽ മുഹമ്മദ് റിഷാദ് (33), പടിഞ്ഞാറത്തറ വാരാമ്പറ്റ കൊല്ലരുതൊടിയിൽ മുംതാസ് (20) എന്നിവരെയും കമ്പളക്കാട് നിന്നും ലോഡ്ജ് നടത്തിപ്പുകാരനും കേസിലെ മുഖ്യപ്രതിയുമായ കമ്പളക്കാട് വാരിത്തോട്ടിൽ മുഹമ്മദ് ഷെഫിക് (34), സുഹൃത്തും ലോഡ്ജ് നടത്തിപ്പിനായി പണം മുടക്കിയ മടക്കിമല പറളികുന്ന് പോക്കാട്ട് വീട്ടിൽ വിവേക് ശിവദാസൻ (34) എന്നിവരെയും ജില്ല പൊലീസ് മേധാവി എസ്. ദേവ മനോഹർ ഐ.പി.എസിന്റെ മേൽനോട്ടത്തിൽ നർക്കോട്ടിക് സെൽ ആൻഡ് ജെന്റർ ജസ്റ്റീസ് ഡിവൈ.എസ്.പി മനോഹരൻ തച്ചമ്പത്തിന്റെ നേതൃത്വത്തിലുള്ള ജില്ല ലഹരി വിരുദ്ധ സ്ക്വാഡും, അമ്പലവയൽ പൊലീസും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിൽ അമ്പലവയൽ എസ്.എച്ച്.ഒ എസ്.ഐ ജെസ് വിൻ ജോയി കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്ന.
ലോഡ്ജ് മുറിയിലെ ഡ്രസിങ് ടേബിളിന്റെ ഡ്രോയിൽ ഒളിപ്പിച്ച നിലയിൽ രണ്ടുപാക്കറ്റുകളിലായി കാണപ്പെട്ട 104.22 ഗ്രാം എം.ഡി.എം.എയും എം.ഡി.എം.എ വിൽപ്പന നടത്താൻ ഉപയോഗിക്കുന്ന 74 സിപ് ലോക്ക് കവറുകളും പ്രതികളുടെ മൊബൈൽ ഫോണുകളും പരിശോധനയിൽ കണ്ടെടുത്തിരുന്നു.പ്രതികളെ സുൽത്താൻബത്തേരി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. മറ്റു പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയതോടെയാണ് കേസിലെ പ്രധാനിയായ മുഹമ്മദ് അസ്നുൾ ശാദുലി പിടി ലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസം റിമാൻഡ് ചെയ്തു. പ്രതിക്ക് മറ്റു എം.ഡി.എം.എ, എക്സൈസ് കേസുകൾ നിലവിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.