എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ

കൊ​ട്ടി​യം: മാ​ര​ക രാ​സ​ല​ഹ​രി​യാ​യ എം.​ഡി.​എം.​എ കൈ​വ​ശം സൂ​ക്ഷി​ച്ച ര​ണ്ട് യു​വാ​ക്ക​ളെ കൊ​ല്ലം സി​റ്റി ഡാ​ൻ​സാ​ഫ് സം​ഘം അ​റ​സ്റ്റ് ചെ​യ്തു. മീ​യ​ണ്ണൂ​ർ പാ​ലാം​കോ​ണം ച​രു​വി​ള വീ​ട്ടി​ൽ ഷാ​ജി​ർ (39), മീ​യ​ണ്ണൂ​ർ മ​ലേ​വ​യ​ൽ ച​രു​വി​ള തെ​ക്ക​തി​ൽ ന​വാ​ബ് (41) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ അ​ശ്വ​തി ജി​ജി​ക്ക്​ ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ കു​റ​ച്ച് നാ​ളു​ക​ളാ​യി ഇ​വ​ർ ഡാ​ൻ​സാ​ഫ് സം​ഘ​ത്തി​ന്റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. ശ​നി​യാ​ഴ്ച രാ​ത്രി 11.30ഓ​ടെ പാ​ലാം​കോ​ണം ബ​സ് സ്റ്റോ​പ്പി​ന് സ​മീ​പം ഡാ​ൻ​സാ​ഫ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് 4.400 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി ഇ​വ​ർ പി​ടി​യി​ലാ​യ​ത്. മീ​യ​ണ്ണൂ​ർ, ക​ണ്ണ​ന​ല്ലൂ​ർ പ്ര​ദേ​ശ​ങ്ങ​ളി​ലെ മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പ​ടെ യു​വാ​ക്ക​ളെ ല​ക്ഷ്യ​മി​ട്ട് വി​ൽ​പ​ന​ക്കാ​യി പ്ലാ​സ്റ്റി​ക് സി​പ് ലോ​ക്ക് ക​വ​റി​ൽ സൂ​ക്ഷി​ച്ച രാ​സ ല​ഹ​രി​യാ​ണ് പി​ടി​കൂ​ടി​യ​ത്.

ഏ​താ​നും ദി​വ​സം മു​മ്പ് അ​ഞ്ചാ​ലും​മൂ​ട് പ​രി​ധി​യി​ൽ 2.81 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി മ​തി​ലി​ൽ സ്വ​ദേ​ശി മെ​ൽ​ബി​നെ വാ​ട​ക വീ​ട്ടി​ൽ​നി​ന്ന് പി​ടി​കൂ​ടി​യി​രു​ന്നു.

ചാ​ത്ത​ന്നൂ​ർ എ.​സി.​പി രാ​കേ​ഷി​ന്റെ നി​ർ​ദേ​ശ​പ്ര​കാ​രം ഡാ​ൻ​സാ​ഫ് എ​സ്.​ഐ​മാ​രാ​യ ഗോ​പ​കു​മാ​ർ, സാ​യി സേ​ന​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​വും ക​ണ്ണ​ന​ല്ലൂ​ർ എ​സ്.​എ​ച്ച്.​ഒ അ​ഭി​ഷേ​കി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​വും ചേ​ർ​ന്നാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. 

Tags:    
News Summary - Two youths arrested with MDMA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.