എരുമപ്പെട്ടിയിൽ ഡോക്ടറുടെ വീട്ടിൽ മോഷണ ശ്രമം
എരുമപ്പെട്ടി: കുന്നംകുളം യൂണിറ്റി ആശുപത്രിയിലെ ഡോ. സുജയ് സിദ്ധാർഥന്റെ എരുമപ്പെട്ടി ടൗണിലെ വീട്ടിൽ ഞായറാഴ്ച പുലർച്ചെ രണ്ടരയോടെ മോഷണ ശ്രമം നടന്നു.
കണ്ണുകളും മുഖവും മറച്ച്കെട്ടിയ രണ്ടംഗ സംഘമാണ് മോഷണം നടത്താൻ ശ്രമിച്ചത്. ഇവർ പരസ്പരം മലയാളത്തിൽ സംസാരിച്ചതിനാൽ മലയാളികളാണ് മോഷ്ടാക്കളെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
വീടിന്റെ പുറത്തെ ജനലിന്റെ ഇരുമ്പ് ഗ്രിൽ കമ്പികൾ മുറിച്ച് മാറ്റി അതിലൂടെ ഡൈനിങ് റൂമിൽ കയറിയ മോഷ്ടാക്കൾ ഡോക്ടറുടെ കിടപ്പുമുറിയുടെ വാതിൽ തുറക്കാൻ ശ്രമിക്കുന്നതിനിടെ ശബ്ദം കേട്ട് ഡോ. സുജയ് ഉണർന്ന് ലൈറ്റ് ഇട്ടപ്പോൾ ഓടിക്കോയെന്ന് പറഞ്ഞ് ഇവർ രക്ഷപ്പെടുകയായിരുന്നു.
ഇരുവരും മുഖം മറച്ചിരുന്നതിനാൽ മോഷ്ടാക്കളെ തിരിച്ചറിയാൻ കഴിഞ്ഞില്ലെന്ന് ഡോ. സുജയ് പറഞ്ഞു.
കുന്നംകുളം എ.സി.പി സാജു കെ. എബ്രഹാം, എരുമപ്പെട്ടി എസ്.ഐ ആന്റോ ഫ്രാൻസിസ് എന്നിവർ സ്ഥലത്തെത്തി പരിശോധനകൾ നടത്തി.
ഫിംഗർ പ്രിന്റ് വിദഗ്ധ ഗീതു ജോസഫിന്റെ നേതൃത്വത്തിൽ വിരലടയാള സംഘം സ്ഥലത്ത് നിന്ന് സാമ്പിളുകൾ ശേഖരിച്ചു.
പൊലീസ് ഡോഗിനെ ഉപയാഗിച്ചുള്ള അന്വേഷണവും നടത്തി. സമീപത്തെ നിരീക്ഷണ കാമറകൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.