അനു സാമുവല്‍
Posted On
date_range Updated On
date_range എം.ബി.ബി.എസ് പ്രവേശനം: വീട്ടമ്മയില്‍നിന്ന് 25 ലക്ഷം തട്ടിയ പ്രതി അറസ്റ്റില്‍
പാലാ: മകന് എം.ബി.ബി.എസ് പ്രവേശനം തരപ്പെടുത്താമെന്ന് പറഞ്ഞ് വീട്ടമ്മയില്‍നിന്ന് 25 ലക്ഷം രൂപ തട്ടിയ കേസില്‍ യുവാവ് അറസ്റ്റിൽ. മാവേലിക്കര തെക്കേക്കര പല്ലാരിമംഗലം വടക്കേക്കുഴി ഭാഗത്ത് ബഥേല്‍ വീട്ടില്‍ അനു സാമുവലാണ് (36) അറസ്റ്റിലായത്. പാലാ പൂവരണി സ്വദേശിയാണ് വീട്ടമ്മ. മകന് വെല്ലൂരില്‍ എം.ബി.ബി.എസിന് സ്റ്റാഫ് ക്വോട്ടയില്‍ പ്രവേശനം നേടിക്കൊടുക്കാമെന്നായിരുന്നു വാഗ്ദാനം. എസ്.പി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം എം.ബി.ബി.എസിന് അഡ്മിഷന്‍ വേണമെന്ന് പറഞ്ഞ് വിളിച്ച് ഇയാളെ തന്ത്രപരമായി കുടുക്കുകയായിരുന്നു. എസ്.എച്ച്.ഒ കെ.പി. ടോംസണ്‍, എസ്.ഐ എം.ഡി. അഭിലാഷ്, സി.പി.ഒമാരായ ജസ്റ്റിന്‍ ജോസഫ്, രഞ്ജിത്, ശ്രീജേഷ് കുമാര്‍ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.