തായ്‌ലൻഡ് യാത്ര വാഗ്ദാനം ചെയ്ത് 22.70 ലക്ഷം തട്ടിയ നാലംഗ സംഘത്തിനെതിരെ കേസ്

പിണറായി: തായ്‌ലൻഡിലേക്ക് വിദേശയാത്ര വാഗ്ദാനം ചെയ്ത് 22,70,000 രൂപ തട്ടിയെടുത്തതിനും വ്യാജരേഖകൾ ചമച്ചതിനും പാലക്കാട് സ്വദേശികളായ നാലുപേർക്കെതിരെ പിണറായി പൊലീസ് കേസെടുത്തു. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം, ചെർപ്പുളശ്ശേരി എന്നിവിടങ്ങളിൽ ‘ഡ്രീം ട്രാവലർ ടൂർസ്’ എന്ന സ്ഥാപനം നടത്തുന്ന ഒറ്റപ്പാലം വിരമംഗലം കൊറ്റപ്പുറത്ത് രാജേഷ്, നുസൈബ, വിഷ്ണു, പ്രസന്നകുമാരി എന്നിവർക്കെതിരെയാണ് കേസെടുത്തത്. പിണറായി ഓലായിക്കര സ്വദേശിയായ അനീഷ് കൊയ്യോടൻ നൽകിയ പരാതിയിലാണ് പിണറായി പൊലീസ് ക്രൈം നമ്പർ 482/2026 പ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.

തായ്‌ലൻഡ് യാത്രാ പാക്കേജിനായി 22,70,000 രൂപ കൈപ്പറ്റിയ ശേഷം യാത്ര നടത്താതെ കബളിപ്പിക്കുകയും വ്യാജ വിമാന ടിക്കറ്റുകളും രേഖകളും ചമച്ച് നൽകുകയും ചെയ്തതായാണ് പരാതി. വഞ്ചനക്കുറ്റം, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ബാങ്ക് ഇടപാടുകളുടെ രേഖകളും മറ്റു തെളിവുകളും പരിശോധിച്ച ശേഷമാണ് പൊലീസ് നടപടി. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

Tags:    
News Summary - Thailand Tour Scam Uncovered Here

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.