വീട്ടിൽ സൂക്ഷിച്ച 1.136 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

വടക്കാഞ്ചേരി :വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന 1.136 കിലോ കഞ്ചാവുമായി യുവാവിനെ വടക്കാഞ്ചേരി എക്സൈസ് സംഘം പിടികൂടി. വരവൂർ ആവശ്ശേരിമുക്ക് ഭാഗത്ത് താമസിക്കുന്ന ഗണപതിപറമ്പിൽ വീട്ടിൽ സഞ്ജയ് (27) നെയാണ് പിടികൂടിയത്. പ്രതി മറ്റു സംസ്ഥാനത്തുനിന്ന് കഞ്ചാവുമായി എത്തി വരവൂർ, തളി മുള്ളൂർക്കര എന്നീ സ്ഥലങ്ങളിൽ വില്പന നടത്തുന്നയാളാണ്.

രഹസ്യ വിവരത്തെ തുടർന്ന് കഴിഞ്ഞ ദിവസം രാത്രി വടക്കാഞ്ചേരി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എബി തോമസ്, എ.ഇ.ഐമാരായ കെ.എൻ. മോഹൻദാസ് വി, പ്രശാന്ത്, എൻ.ജി. സുരേഷ്, പ്രിവൻറിവ് ഓഫീസർ പി. രതീഷ്, സി.ഇ.ഒമാരായ വി.എം. ഹരീഷ്, അഖിൽ മോഹൻ, പി. എം. മഹേഷ്, പി.ബി. വിഷ്‌ണു അടങ്ങുന്ന സംഘമാണ് വീട്ടിനുള്ളിൽ ഒളിപ്പിച്ച് വച്ചിരുന്ന 1.136 കിലോ കഞ്ചാവും പ്രതിയെയും അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Tags:    
News Summary - Man Arrested With Ganja In Vadakanchery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.