അനീഷ്
Posted On
date_range Updated On
date_range വാഹനങ്ങളുമായി കടന്നയാൾ അഞ്ച് വർഷത്തിന് ശേഷം പിടിയിൽ
കൊരട്ടി: കാറുകളുമായി കടന്നയാളെ അഞ്ച് വർഷത്തിന് ശേഷം പിടികൂടി. ചാവക്കാട് പുത്തൻപള്ളി സ്വദേശി അനീഷാണ് (37) അറസ്റ്റിലായത്. 2017 ജനുവരിയിലാണ് സ്വകാര്യ ആവശ്യത്തിനായി വാങ്ങിയ കൊരട്ടി മാമ്പ്ര സ്വദേശി തഷീന്റെ ആൾട്ടോ കാറും ഇന്നോവ കാറുമായി ഇയാൾ കടന്നത്.
പിന്നീട് പല സംസ്ഥാനങ്ങളിലായി ഒളിവിലായിരുന്ന ഇയാളെ തഞ്ചാവൂരിൽനിന്നാണ് കൊരട്ടി പൊലീസ് പിടികൂടിയത്. കൊരട്ടി എസ്.എച്ച്.ഒ ബി.കെ. അരുണിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിൽ എസ്.ഐ. സൂരജ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ സുബീഷ്, സിവിൽ പൊലീസ് ഓഫിസർമാരായ സജീഷ് കുമാർ, ജിബിൻ വർഗീസ്, ടി.എസ്. അജീഷ് എന്നിവരാണ് ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.