വിനീഷ്
അഞ്ചൽ: പൊലീസ് കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ട് ബൈക്ക് മോഷണം നടത്തിയ ശേഷം മുങ്ങി നടന്ന പ്രതിയെ അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ചല്‍ തഴമേല്‍ വിനീഷ് ഭവനില്‍ വിനീഷാണ് (19) പിടിയിലായത്. കഴിഞ്ഞ നവംബറിലാണ് തഴമേൽ വക്കംമുക്ക് സ്വദേശി മുഹമദ് കുഞ്ഞിന്റെ വീട്ടുമുറ്റത്തുനിന്ന് ബൈക്ക് മോഷണം പോയത്. ഇതുസംബന്ധിച്ച് മുഹമ്മദ് കുഞ്ഞ് അഞ്ചൽ പൊലീസിൽ പരാതി നൽകിയിരുന്നു.
വിനീഷ് ഉള്‍പ്പെടുന്ന സംഘം മുഹമ്മദ് കുഞ്ഞിന്റെ വീട്ട് മതില് ചാടിക്കടന്ന് ഗേറ്റിന്റെ പൂട്ടു തകര്‍ത്താണ് ബൈക്ക് കടത്തിയത്. പിന്നീട് തമിഴ്നാട്ടില്‍ എത്തിച്ചു പൊളിച്ചു വില്‍ക്കുകയുണ്ടായി.
പൊലീസ് കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ട ശ്രീകുമാറുമൊത്താണ് വിനീഷ് ബൈക്ക് മോഷണം നടത്തിയത്. ഏതാനും ദിവസം മുമ്പ് ശ്രീകുമാറിനെ പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോൾ കിട്ടിയ വിവരത്തിന്റെയടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം തഴമേലിലുള്ള വാടക വീട്ടിൽനിന്ന് വിനീഷിനെ അഞ്ചൽ പൊലീസ് കസ്റ്റഡിയിലെടുത്തത്. അഞ്ചല്‍ ഇന്‍സ്പെക്ടര്‍ കെ.ജി. ഗോപകുമാര്‍, എസ്.ഐ പ്രജീഷ് കുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ വിനോദ് കുമാര്‍, സന്തോഷ് ചെട്ടിയാര്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ഷംനാദ്, സജി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
അഞ്ചല്‍, ചടയമംഗലം, പൂയപ്പള്ളി, കൊട്ടാരക്കര പൊലീസ് സ്റ്റേഷനുകളിലില് വാഹന കവര്‍ച്ച കൂടാതെ, റബര്‍ഷീറ്റ് മോഷണം ഉൾപ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് വിനീഷ്. ഒളിവിലുള്ള മറ്റ് പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.