ചെന്നൈ: കൂലിപ്പണിക്കാരനെ പ്രണയിച്ചു വിവാഹം ചെയ്ത മകളെയും ഭർത്താവിനെയും പിതാവ് വീട്ടിൽ കയറി വെട്ടിക്കൊന്നു. തൂത്തുക്കുടി ജില്ലയിലെ വീരപ്പട്ടി ഗ്രാമത്തിലെ രേഷ്മ, മണികരാജു എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രതി മുത്തുക്കുട്ടിയെ അറസ്റ്റ് ചെയ്തു.
കഴിഞ്ഞദിവസം ഒളിച്ചോടിപ്പോയി വിവാഹം കഴിച്ച രേഷ്മ, മണികരാജു എന്നിവരെ വീരപ്പട്ടി പഞ്ചായത്ത് അധികൃതരാണ് ഗ്രാമത്തിലേക്ക് തിരികെ കൊണ്ടുവന്നത്. പഞ്ചായത്ത് ഇടപെട്ട് പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും മുത്തുക്കുട്ടി വഴങ്ങിയിരുന്നില്ല. കൂലിപ്പണിക്കാരനായിരുന്ന മരുമകനെ അംഗീകരിക്കാനോ വീട്ടില്‍ കയറ്റാനോ ഇയാള്‍ തയ്യാറായില്ല. തുടർന്ന് വാടക വീട്ടിൽ താമസിപ്പിക്കുകയായിരുന്നു.
വീരപ്പട്ടി ഗ്രാമത്തിലെ ആർ.സി സ്ട്രീറ്റ് സ്വദേശികളായ ഇരുവരും ഏറെക്കാലമായി അടുപ്പത്തിലായിരുന്നു. എന്നാല്‍, രേഷ്മയുടെ കുടുംബം ഇതിനെ ശക്തമായി എതിര്‍ത്തിരുന്നു. വിവാഹശേഷവും കൂലിപ്പണിക്കാരനായ മരുമകനെ അംഗീകരിക്കാനോ വീട്ടില്‍ കയറ്റാനോ രേഷ്മയുടെ അച്ഛന്‍ തയാറായിരുന്നില്ല.
വൈകീട്ട് ഇരുവരും താമസിക്കുന്ന വീട്ടിലെത്തിയ മുത്തുക്കുട്ടി, രണ്ടുപേരെയും അരിവാൾ കൊണ്ട് വെട്ടുകയായിരുന്നു. മരണം ഉറപ്പാക്കിയ ശേഷമാണ് സ്ഥലം വിട്ടത്. വിവരമറിഞ്ഞെത്തിയ പൊലീസ് മൃതദേഹങ്ങൾ കോവിൽപെട്ടി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. സംഭവ സ്ഥലത്തുനിന്ന് രക്ഷപ്പെട്ട മുത്തുക്കുട്ടിയെ മണിക്കൂറുകള്‍ക്കുള്ളില്‍ പൊലീസ് അറസ്റ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.