രാത്രി ഷിഫ്റ്റിനിടെ ലൈറ്റ് ഓഫാക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ സഹപ്രവർത്തകനെ ഡംബൽവെച്ച് അടിച്ച് കൊന്ന് യുവാവ്

രാത്രി ഷിഫ്റ്റിനിടെ ലൈറ്റ് ഓഫാക്കുന്നതിൽ തർക്കം; സഹപ്രവർത്തകനെ ഡംബൽകൊണ്ട് തലക്കടിച്ച് കൊന്ന് യുവാവ്

ബംഗളൂരു: രാത്രി ഷിഫ്റ്റിനിടെ ലൈറ്റ് ഓഫാക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ സഹപ്രവർത്തകനെ ഡംബൽവെച്ച് തലക്കടിച്ച് കൊന്ന് യുവാവ്. ബംഗളൂരിലാണ് സംഭവം. ഡാറ്റ ഡിജിറ്റൽ ബാങ്ക് എന്ന എന്ന സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ് ഇരുവരും. വാടക കെട്ടിടത്തിലാണ് ഓഫിസ് പ്രവര്‍ത്തിച്ചിരുന്നത്.

ശനിയാഴ്ച രാത്രി ഒന്നരയോടെയാണ് സംഭവം നടക്കുന്നത്. ചിത്രദുർഗ ജില്ലയിലെ ഭീമേഷ് ബാബു എന്ന യുവാവിനെയാണ് കൊലപ്പെടുത്തിയത്. ലെറ്റ് ഓഫ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തർക്കത്തിൽ ഏർപ്പെടുകയായിരുന്നു. തർക്കത്തിനിടയിൽ സോമള വംശി എന്ന ഇരുപതിനാലുകാരൻ ഭീമേശ് ബാബുവിനെ ഡംബൽ ഉപയോഗിച്ച് അക്രമിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ ഭീമേശ് മരണപ്പെട്ടുവെന്നും പൊലീസ് പറഞ്ഞു. സംഭവം നടക്കുമ്പോൾ ഇരുവരും മാത്രമാണ് ഒഫീസിൽ ഉണ്ടായിരുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

സംഭവം നടന്ന ശേഷം യുവാവ് അടുത്തുള്ള ഗോവിന്ദ് രാജ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കൊലപാതക കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് കൂട്ടിച്ചേർത്തു.

Tags:    
News Summary - Man Kills CoWorker With Dumbbell After Fight Over Light Switch In Bengaluru

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.