ഭാര്യവീട്ടിൽ അക്രമം; പ്രതി പൊലീസുകാരെ ആക്രമിച്ചു

അ​ഞ്ചാ​ലും​മൂ​ട്: ഭാ​ര്യ​വീ​ട്ടി​ൽ അ​ക്ര​മം ന​ട​ത്തി​യ​തി​ന് പി​ടി​കൂ​ടി സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ച പ്ര​തി പൊ​ലീ​സു​കാ​രെ ആ​ക്ര​മി​ച്ചു. ച​വ​റ തെ​ക്കും​ഭാ​ഗം കോ​യി​വി​ള​യി​ൽ കു​ള​ത്തൂ​ർ വീ​ട്ടി​ൽ ജ​യിം​സ​ൺ ആ​ണ് (25) അ​ഞ്ചാ​ലൂം​മൂ​ട് പൊ​ലീ​സ്​ സ്റ്റേ​ഷ​നി​ലെ പാ​റാ​വ് ഡ്യൂ​ട്ടി​യി​ലാ​യി​രു​ന്ന സു​നി​ൽ ലാ​സ​റി​നെ​യും ജി.​ഡി ചാ​ർ​ജ് ഉ​ണ്ടാ​യി​രു​ന്ന ഗു​രു​പ്ര​സാ​ദി​നെ​യും ആ​ക്ര​മി​ച്ച​ത്. 

30ന് ​അ​ഞ്ചാ​ലും​മൂ​ട് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ മ​തി​ലി​ൽ കാ​ട്ടു​വി​ള പു​ത്ത​ൻ വീ​ട്ടി​ലെ കൃ​ഷ്ണ​കു​മാ​റി​ന്‍റെ വീ​ട്ടി​ലാ​ണ് ഇ​യാ​ൾ ആ​ദ്യം അ​ക്ര​മം ന​ട​ത്തി​യ​ത്.

മ​ദ്യ​പി​ച്ച് ഭാ​ര്യാ​വീ​ട്ടി​ലെ​ത്തി​യ ഇ​യാ​ൾ ഭാ​ര്യ​യോ​ടും ഭാ​ര്യാ​മാ​താ​വു​മാ​യും ത​ർ​ക്ക​ത്തി​ലാ​വു​ക​യും അ​സ​ഭ്യം വി​ളി​ച്ച് വീ​ട്ടി​ൽ ആ​ക്ര​മ​ണം ന​ട​ത്തു​ക​യു​മാ​യി​രു​ന്നു.

കൃ​ഷ്ണ​കു​മാ​റി​ന്‍റെ പ​രാ​തി​യി​ൽ അ​ഞ്ചാ​ലും​മൂ​ട് പൊ​ലീ​സ്​ ജ​യിം​സ​നെ സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ചു.

സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച ഇ​യാ​ൾ തു​ട​ർ​ന്നും അ​സ​ഭ്യം പ​റ​യു​ന്ന​ത് ത​ട​ഞ്ഞ പാ​റാ​വ് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പൊ​ലീ​സു​കാ​ര​നെ യു​വാ​വ്​ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

അ​ക്ര​മം ത​ട​യാ​ൻ ശ്ര​മി​ക്ക​വേ​യാ​ണ് ജി.​ഡി ചാ​ർ​ജി​ലു​ണ്ടാ​യി​രു​ന്ന ഗു​രു​പ്ര​സാ​ദി​നെ​യും ആ​ക്ര​മി​ച്ചു.

തു​ട​ർ​ന്ന്​ അ​ഞ്ചാ​ലും​മൂ​ട് പൊ​ലീ​സ്​ സ്റ്റേ​ഷ​ൻ ഇ​ൻ​സ്​​പെ​ക്ട​ർ സി. ​ദേ​വ​രാ​ജ​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം കൃ​ത്യ​നി​ർ​വ​ഹ​ണ​ത്തി​നി​ടെ ഉ​ദ്യോ​ഗ​സ്ഥ​നെ ആ​ക്ര​മി​ച്ച​തി​ന്​ കേ​സ്​ ര​ജി​സ്റ്റ​ർ ചെ​യ്ത് പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​ ചെ​യ്തു.

Tags:    
News Summary - man attacked police after assaults in wife's home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.