മൂന്ന് വാളുകളുമായി കൊല്ലപ്പണിക്കാരൻ അറസ്റ്റിൽ

നാദാപുരം: വളയം പൊലീസ് സ്റ്റേഷൻ പരിധിയിലെ വാണിമേലിൽ മൂന്ന് വാളുകളുമായി കൊല്ലപ്പണിക്കാരൻ അറസ്റ്റിൽ. വാണിമേൽ പുഴമൂല തൂക്ക് പാലം സ്വദേശി കുനിയിൽ കുമാര(52)നെയാണ് വളയം എസ്.ഐ അനീഷ് വടക്കേടത്ത് അറസ്റ്റ് ചെയ്തത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്.ഐയുടെ നേതൃത്വത്തിൽ കൊല്ലപ്പണിക്കാരന്റെ ആലയിൽ ബുധനാഴ്ച വൈകുന്നേരം ആറു മണിയോടെ നടത്തിയ പരിശോധനയിലാണ് പണിതീർത്ത് സൂക്ഷിച്ച നിലയിൽ മൂർച്ചയേറിയതും, മരപ്പിടിയിലും ഇരുമ്പ് ചുറ്റ് പിടിയിൽ തീർത്തതുമായ 84 സെന്റി മീറ്റർ നീളവും, ഒന്നേ മുക്കാൽ ഇഞ്ച് വീതിയും ഉള്ള വാളുകൾ പിടികൂടിയത്.

നാദാപുരം ഡിവൈ.എസ്. പി ടി.പി ജേക്കബ്, സി.ഐ എ .അജീഷ് എന്നിവർ സ്ഥലത്ത് പരിശോധന നടത്തി.

Tags:    
News Summary - man arrested with swords in nadapuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.