പ്രതീകാത്മക ചിത്രം
Posted On
date_range Updated On
date_range കുളിമുറിയിൽ ചാരായം വാറ്റുന്നതിനിടെ മധ്യവയസ്കൻ പിടിയിൽ
കല്ലടിക്കോട്: വാടക വീട് കേന്ദ്രീകരിച്ച് ചാരായം വാറ്റിയ സംഭവത്തിൽ മധ്യവയസ്കൻ പൊലീസ് പിടിയിൽ. എറണാകുളം കാക്കനാട് സ്വദേശി ജോയ് ജോർജ് (55) ആണ് കുളിമുറിയിൽ ചാരായം വാറ്റുന്നതിനിടെ പിടിയിലായത്. സംഭവ സ്ഥലത്തുനിന്ന് ചാരായവും വാഷും കസ്റ്റഡിയിലെടുത്തു.
സ്റ്റേഷൻ ഓഫിസർ പി. ശിവശങ്കരൻ, എസ്.ഐ കെ.കെ. പത്മരാജ്, എസ്.സി.പി.ഒമാരായ എം. വിനയശങ്കരൻ, വി.വി. ഉണ്ണിക്കണ്ണൻ, സി.പി.ഒമാരായ സി.ബി. അനിൽ, ഒ. സുനിൽകുമാർ, എ. സെയ്ഫുദ്ദീൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.