ഗുണ്ടയെ കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പിടിയിൽ

പെ​രു​മ്പാ​വൂ​ർ: നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ മ​ധ്യ​വ​യ​സ്ക​ൻ അ​റ​സ്റ്റി​ൽ. വേ​ങ്ങൂ​ർ വെ​സ്‌​റ്റ് അ​യ്മു​റി​യി​ൽ താ​മ​സി​ക്കു​ന്ന കോ​ട്ട​പ്പ​ടി പ്ലാ​മൂ​ടി തേ​റോ​ട​ത്തി​മ​ല വീ​ട്ടി​ൽ വേ​ലാ​യു​ധ​നെ​യാ​ണ് (49) കോ​ട​നാ​ട് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

കൊ​മ്പ​നാ​ട് സ്വ​ദേ​ശി ലി​ൻ​റു​വി​ന് (24) നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. വ്യാ​ഴാ​ഴ്ച ഉ​ച്ച​യോ​ടെ അ​യ്മു​റി ജ​ങ്​​ഷ​നി​ലെ ഇ​റ​ച്ചി​ക്ക​ട​യു​ടെ മു​ന്നി​ലാ​ണ് സം​ഭ​വം. വാ​ക്​​ത​ത​ർ​ക്ക​ത്തെ​തു​ട​ർ​ന്ന് വേ​ലാ​യു​ധ​ൻ ഇ​റ​ച്ചി​ക്ക​ട​യി​ൽ​നി​ന്ന്​ ക​ത്തി​യെ​ടു​ത്ത് വെ​ട്ടു​ക​യാ​യി​രു​ന്നു.

ക​ഴു​ത്തി​ന് ഗു​രു​ത​ര പ​രി​ക്കേ​റ്റ ലി​ന്റോ ആ​ലു​വ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. നേ​ര​ത്തേ ലി​ന്‍റു​വി​നെ​തി​രെ കാ​പ്പ ചു​മ​ത്തി​യി​രു​ന്നു. സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് ര​ക്ഷ​പ്പെ​ട്ട വേ​ലാ​യു​ധ​നെ മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം കോ​ട​നാ​ട് പൊ​ലീ​സ് പി​ടി​കൂ​ടി. 

Tags:    
News Summary - Man arrested for trying to kill goonda

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.