പ്രതി ആഷിക്
Posted On
date_range Updated On
date_range യുവാവിനെ കുത്തിപ്പരിക്കേൽപിച്ചയാൾ പിടിയിൽ
പെരുമ്പാവൂര്‍: യുവാവിനെ ഗുരുതരമായി കുത്തി പരിക്കേൽപിച്ചയാള് പിടിയിൽ. കാഞ്ഞൂര്‍ കല്ലുംകൂട്ടം ഭാഗത്ത് വെട്ടിയാടന്‍ വീട്ടില്‍ ആഷിക്കിനെയാണ് (24) പെരുമ്പാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 13ന് ഒക്കല്‍ റെയില്‍വേ പാലത്തിലാണ് ഒക്കല്‍ സ്വദേശി അഭിനന്ദ് എന്ന യുവാവിന് കുത്തേറ്റത്. പണം സംബന്ധിച്ച വാക്തര്ക്കത്തെതുടര്ന്നാണ് ആക്രമണമുണ്ടായത്.
സബ് ഇന്‍സ്പെക്ടര്‍ ജോസി എം. ജോണ്സന്, എ.എസ്.ഐമാരായ ബിജു, രാമനാഥ് എന്നിവരാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.