വിഷ്ണു
Posted On
date_range Updated On
date_range 15കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍
അടിമാലി: പ്രണയംനടിച്ച് 15കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പുനലൂര്‍ തൊളിക്കോട് വിദ്യാഭവന് വീട്ടില്‍ വിഷ്ണു (20) അറസ്റ്റിൽ. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പെൺകുട്ടിയെ കഴിഞ്ഞ ബുധനാഴ്ചയാണ് വിഷ്ണു വീട്ടിൽവന്ന് കൂട്ടിക്കൊണ്ട് പോയത്.
ബന്ധുക്കള്‍ വെള്ളത്തൂവൽ പൊലീസില്‍ പരാതി നല്കി. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പുനലൂരിലെത്തി ഇരുവരെയും കസ്റ്റഡിയിൽ എടുത്തു. ജെ.സി.ബി ഡ്രൈവറുടെ സഹായിയാണ് വിഷ്ണു. സി.ഐ ആര്. കുമാര്‍, എസ്.ഐ സജി എന്‍. പോള്‍, സി.പി.ഒമാരായ ബിന്‍സ് തോമസ്, ചൈത്ര എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.