Posted On
date_range Updated On
date_range പ്രകൃതിവിരുദ്ധ പീഡനം; മദ്രസ അധ്യാപകൻ അറസ്റ്റിൽ
ചവറ: ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകൻ അറസ്റ്റിൽ. പന്മന വടക്കുതല പോക്കാട്ട് ജങ്ഷനില്‍ മസ്ജിദുന്നൂറിനു സമീപം താമസിക്കുന്ന ആലപ്പുഴ സ്വദേശിയായ അജ്മൽ (29) ആണ് ചവറ പൊലീസിന്റെ പിടിയിലായത്. 2015 മുതൽ 2018 വരെയുള്ള കാലയളവിൽ കുട്ടിയെ നിരന്തരമായി പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയെന്നാണ് പരാതി.
കുട്ടി മുതിർന്നതിന് ശേഷവും പെരുമാറ്റത്തിൽ ചില മാറ്റങ്ങൾ പ്രകടമായതിനെ തുടർന്ന് രക്ഷിതാക്കൾ നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തറിയുന്നത്. തുടർന്ന് ചവറ പൊലീസിൽ പരാതി നൽകുകയായിരുന്നു. പോക്‌സോ നിയമപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.
ചവറ പൊലീസ് ഇൻസ്‌പെക്ടർ കെ.ആർ. ബിജുവിന്റെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.