വി​ഷ്ണു​

സ്വർണം മോഷ്ടിച്ച കേസിൽ ലോഡ്ജ് കെയർടേക്കർ അറസ്റ്റിൽ

കാ​ക്ക​നാ​ട്: വാ​ഴ​ക്കാ​ല പ​ട​മു​ഗ​ളി​ന് സ​മീ​പം സി.​പി.​ഡ​ബ്ല്യു.​ഡി ക്വാ​ർ​ട്ടേ​ഴ്സി​ന​ടു​ത്ത് വീ​ട്ടി​ൽ​നി​ന്ന് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ​ണം​പോ​യ സം​ഭ​വ​ത്തി​ൽ ലോ​ഡ്ജി​ലെ കെ​യ​ർ​ടേ​ക്ക​ർ അ​റ​സ്റ്റി​ൽ.

പ​ത്ത​നം​തി​ട്ട മ​ല​യാ​ല​പ്പു​ഴ വി​ല്ലേ​ജി​ൽ താ​മ​സി​ക്കു​ന്ന വി​ഷ്ണു​വി​നെ​യാ​ണ് (23) തൃ​ക്കാ​ക്ക​ര പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. വി​ജ​യ​ല​ക്ഷ്മി എ​ന്ന സ്ത്രീ​യു​ടെ വീ​ട്ടി​ൽ അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന മൂ​ന്നു​പ​വ​ന്‍റെ മാ​ല, ഒ​രു​പ​വ​ൻ വ​ള എ​ന്നി​വ​യാ​യി​രു​ന്നു മോ​ഷ​ണം പോ​യ​ത്. വി​ജ​യ​ല​ക്ഷ്മി​യു​ടെ മ​ക​ന്റെ പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണ​ത്തി​നി​ടെ സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ളി​ൽ നി​ന്നാ​ണ് പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ​ത്.

ഇ​വ​രു​ടെ വീ​ടി​ന് സ​മീ​പ​ത്തു​ള്ള ലോ​ഡ്ജി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു അ​റ​സ്റ്റി​ലാ​യ വി​ഷ്ണു. ഇ​യാ​ളി​ൽ​നി​ന്ന്​ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​ണ്ടെ​ടു​ത്ത​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു.

Tags:    
News Summary - Lodge caretaker arrested for stealing gold

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.