മുജീബ്
റഹ്മാൻ
Posted On
date_range Updated On
date_range ഓട്ടോയിൽ മദ്യക്കച്ചവടം: യുവാവ് അറസ്റ്റിൽ
പരപ്പനങ്ങാടി: പരപ്പനങ്ങാടി പൊലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ സ്ഥലങ്ങളിൽ ഓട്ടോറിക്ഷയിൽ സഞ്ചരിച്ച് അനധികൃത മദ്യക്കച്ചവടം നടത്തുന്ന യുവാവ് പിടിയിൽ.
ചെട്ടിപ്പടി ബീച്ച് സ്വദേശി കെ. മുജീബ് റഹ്മാനെയാണ് (46) പരപ്പനങ്ങാടി പൊലീസ് പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
താനൂർ ഡിവൈ.എസ്.പി മൂസ വള്ളിക്കാടെൻറ നേതൃത്വത്തിൽ പരപ്പനങ്ങാടി ഇൻസ്പെക്ടർ ഹണി കെ. ദാസ്, പ്രത്യേക അന്വേഷണ സംഘത്തിലെ അംഗങ്ങളായ ആൽബിൻ, ജിതിൻ, വിപിൻ, ജിനീഷ്, സബറുദ്ദീൻ, അഭിമന്യു എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.