Posted On
date_range Updated On
date_range നിയമലംഘനം: കുവൈത്തില്‍ 292 പേർ പിടിയിൽ
കുവൈത്ത് സിറ്റി: വിവിധ ഇടങ്ങളിലായി നടത്തിയ പരിശോധനയിൽ താമസ നിയമം ലംഘിച്ചതിന് 292 പേരെ അറസ്റ്റ് ചെയ്തു. ഫർവാനിയ, ഫഹാഹീൽ, മംഗഫ്, മഹ്ബൂല, സാൽമിയ എന്നിവയുൾപ്പെടെ ഒന്നിലധികം പ്രദേശങ്ങളിൽ 13 വ്യാജ വീട്ടുവേലക്കാരുടെ ഓഫിസുകളും റെയ്ഡ് ചെയ്തു. താമസ നിയമവും തൊഴിൽ നിയമവും ലംഘിക്കുന്ന വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളെ കണ്ടെത്തുന്നതിന് ആഭ്യന്തര മന്ത്രാലയം രാവിലെയും വൈകീട്ടുമായി നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. നിയമ നടപടികൾക്കായി അറസ്റ്റിലായ വ്യക്തികളെ ബന്ധപ്പെട്ട വിഭാഗങ്ങളിലേക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.