Posted On
date_range Updated On
date_range മിൽമയിൽ ജോലി വാഗ്ധാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയയാൾ പിടിയിൽ
കളമശ്ശേരി: മിൽമയിൽ ജോലി വാഗ്ധാനം ചെയ്ത് സ്ത്രീകളിൽനിന്ന് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തയാൾ പിടിയിലായി. ഇടപ്പള്ളി പോണേക്കര പൂത്തോളിൽ വീട്ടിൽ സുരേശ് റാമാണ് (40) കളമശ്ശേരി പൊലീസിെൻറ പിടിയിലായത്. രാഷ്ട്രീയ സ്വാധീനമുണ്ടെന്ന് പറഞ്ഞ് സ്ത്രീകളെ കമ്പളിപ്പിച്ചാണ് പണം തട്ടിയെടുത്തത്.
കബളിപ്പിക്കപ്പെട്ട കളമശ്ശേരി പള്ളിലാംകര സ്വദേശിനിയുടെ പരാതിയിൽ നിരീക്ഷിച്ച് വരവെ മൊബൈൽ സിം മാറ്റി മാറ്റി ഉപയോഗിച്ചുവരുന്ന ഇയാളെ ഇടപ്പള്ളിയിൽ നിന്നും പിടികൂടുകയായിരുന്നു. സി.ഐ പി.ആർ. സന്തോഷ്, എസ്.ഐ വി.ജെ. ജോസഫ്, എ.എസ്.ഐ സുനിൽ കുമാർ, ശ്രീജിത്, ഷിബു എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.