കോഴിക്കോട്: ആൾതാമസമില്ലാത്ത വീട്ടിൽ മോഷണം. കോഴിക്കോട്, തിരുവമ്പാടി താഴത്തുപറമ്പിൽ മോഷണം നടന്നത്. രണ്ടരപ്പവൻ സ്വർണവും ഒന്നര ലക്ഷം രൂപയുടെ ക്യാമറയും മോഷ്ടാക്കൾ കൊണ്ടുപോയി. അമേരിക്കയിൽ ജോലി ചെയ്യുന്ന നോയൽ മാത്യുവിന്‍റെ വീട്ടിലാണ് മോഷണം നടന്നത്. വാതിലുകളും അലമാരകളും തകർത്താണ് മോഷണം നടത്തിയത്. തിരുവമ്പാടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കോഴിക്കോട് ബിവറേജ് ഔട്ട്‌ലെറ്റിലും മോഷണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാമനാട്ടുകര ബിവറേജിലാണ് മോഷണം നടന്നത്. കുട കൊണ്ട് മുഖം മറച്ചാണ് കള്ളൻ അകത്ത് കടന്നത്. സംഭവത്തിൽ ഫറോക്ക് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അകത്ത് അഞ്ച് ലക്ഷം രൂപ സൂക്ഷിച്ചിട്ടുണ്ടായിരുന്നുവെന്നും മാനേജർ പറയുന്നു. എത്ര നഷ്‌ടപ്പെട്ടെന്ന് പരിശോധനക്ക് ശേഷമേ പറയാൻ സാധിക്കുവെന്നും പൊലീസ് പറഞ്ഞു. ഇന്നലെ പകലാണ് മോഷണം നടന്നത്. ബിവറേജിന് അകത്ത് കടന്ന മോഷ്ടാവ് പിന്നീട് സി.സി.ടി.വി തിരിച്ചു വെക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.