Posted On
date_range Updated On
date_range ഓർഡർ ചെയ്ത ഐഫോൺ വാങ്ങാൻ പണമില്ല; ഡെലിവറി ബോയിയെ കുത്തിക്കൊന്ന് മൂന്നാംപക്കം കത്തിച്ചു
ബംഗളൂരു: കർണ്ണാടകയിൽ ഡെലിവറി ബോയിയെ കുത്തികൊന്ന് കത്തിച്ച യുവാവ് അറസ്റ്റിൽ. ഹാസൻ സ്വദേശി ഹേമന്ത് ദത്ത് (20) ആണ് പിടിയിലായത്. ഓൺലൈനിൽ ഓർഡർ ചെയ്ത സെക്കൻഡ് ഹാൻഡ് ഐഫോൺ വാങ്ങാൻ പണമില്ലാത്തതിനാലാണ് ഡെലിവറി ബോയിയെ കൊന്നതെന്ന് പൊലീസ് പറഞ്ഞു.
ഫെബ്രുവരി ഏഴിനാണ് ഹേമന്ത് ദത്ത് ഓൺലൈനിൽ ഓർഡർ ചെയ്ത ഐഫോണുമായി ഡെലിവറി ബോയിയായ യുവാവ് എത്തിയത്. ഫോൺ കൈപറ്റിയ ശേഷം പണം എടുക്കാൻ എന്ന വ്യാജേന അകത്ത് പോയ ഹേമന്ത് തിരികെ വന്നത് കത്തിയുമായാണ്.
യുവാവിനെ കുത്തിക്കൊന്ന് മൃതദേഹം ബാഗിലാക്കി മൂന്ന് ദിവസം വീട്ടിൽ സൂക്ഷിച്ചു. പുറത്തെടുത്ത മൃതദേഹം ഇരുചക്രവാഹനത്തിൽ കൊണ്ടുപോയി പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. മൃതദേഹം ഇരുചക്രവാഹനത്തിൽ കയറ്റി കൊണ്ടുപോകുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണത്തിൽ പൊലീസിന് ലഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.