Posted On
date_range Updated On
date_range കാപ്പ ചുമത്തി നാടുകടത്തി
പാലക്കാട്: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ നിയമപ്രകാരം നാടുകടത്തി. പാലക്കാട് മാരായമംഗലം വളയംമൂച്ചി അങ്ങേക്കര ഹൗസിൽ അബ്ദുൽ നാസറിനെയാണ് (26) ജില്ലയിലേക്ക് ഒരുവർഷം പ്രവേശന വിലക്ക് ഏർപ്പെടുത്തി പൊലീസ് നാടുകടത്തിയത്.
അശ്ലീല പദപ്രയോഗം നടത്തുക, കുറ്റകരമായ നരഹത്യാശ്രമം നടത്തുക, അപായകരമായ ആയുധങ്ങൾ കൊണ്ട് ദേഹോപദ്രവം ഏൽപ്പിക്കുക, അപായകരമായ ആയുധങ്ങൾ കൊണ്ട് സ്വച്ഛയാ കഠിന ദേഹോപദ്രവം ഏൽപ്പിക്കുക തുടങ്ങിയ കുറ്റങ്ങൾക്കാണ് അബ്ദുൽനാസറിനെതിരെ കാപ്പ ചുമത്തിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.