Posted On
date_range Updated On
date_range കാപ്പ ചുമത്തി ജയിലിലടച്ചു
പത്തനംതിട്ട: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെ അടൂർ പൊലീസ് കാപ്പ നിയമപ്രകാരം ജയിലിലടച്ചു. പറക്കോട് മറ്റത്ത് കിക്കേതിൽ വീട്ടിൽ ഷാമോൻ എന്ന തൗഫീഖിനെയാണ് (32) കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്ത്, തിരുവനന്തപുരം സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിലടച്ചത്. ജില്ല പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ല മജിസ്‌ട്രേറ്റ് കൂടിയായ കലക്ടറാണ് കരുതൽ തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചത്.
അടൂർ, പന്തളം പൊലീസ് സ്റ്റേഷൻ പരിധികളിൽ വധശ്രമം, വീടുകയറി ദേഹോപദ്രവം ഏൽപിക്കൽ, സംഘം ചേർന്ന് ആക്രമിക്കൽ, നിരോധിത പുകയില, കഞ്ചാവ് ഉൽപന്നങ്ങൾ വിപണനം ചെയ്യൽ തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളിൽ പ്രതിയാണ് തൗഫീഖ്. കഴിഞ്ഞ ഏപ്രിലിൽ പന്തളം പൊലീസ് രജിസ്റ്റർ ചെയ്ത വധശ്രമക്കേസിൽ മൂന്ന് മാസത്തോളം ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞ ശേഷം ജാമ്യത്തിൽ ഇറങ്ങിയിട്ട് ദിവസങ്ങളേ ആയിട്ടുള്ളു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.