Posted On
date_range Updated On
date_range കാപ്പ പ്രകാരം യുവാവ് അറസ്റ്റിൽ
ചാവക്കാട്: നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു. ചാവക്കാട് കോടതിക്കു സമീപം വല വീട്ടിൽ രഞ്ജിത്തിനെയാണ് (27) എസ്.എച്ച്.ഒ വിപിൻ കെ. വേണുഗോപാലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ചാവക്കാട്, ഗുരുവായൂർ, കുന്നംകുളം സ്റ്റേഷനുകളിൽ രഞ്ജിത്തിനെതിരെ നിരവധി ക്രിമിനൽ കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു. വധശ്രമം, നിരോധിത മയക്കുമരുന്ന് കടത്തൽ ഉൾപ്പെടെയാണ് കേസുകൾ.
സിറ്റി പൊലീസ് കമീഷണർ അങ്കിത് അശോകന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കലക്ടറാണ് ഇയാൾക്കെതിരെ കാപ്പ ചുമത്തി കരുതൽ തടങ്കൽ ഉത്തരവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.