നിരഞ്ജൻ
Posted On
date_range Updated On
date_range പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ജെ.സി.ബി ഓപറേറ്റർ അറസ്റ്റിൽ
നെടുമങ്ങാട്: പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ ജെ.സി.ബി ഓപറേറ്ററെ നെടുമങ്ങാട് പൊലീസ് പിടികൂടി. വെഞ്ഞാറമൂട് വേങ്കമല മുക്കുടിലിൽ നിരഞ്ജൻ (22) ആണ് പിടിയിലായത്.
മൊബൈൽ ഫോൺ വഴി പെൺകുട്ടിയെ പരിചയപ്പെട്ട ഇയാൾ വിവാഹം വാഗ്ദാനം നൽകിയാണ് പീഡിപ്പിച്ചത്. രക്ഷാകർത്താക്കൾ നെടുമങ്ങാട് ഡിവൈ.എസ്.പിക്ക് പരാതി നൽകി. തുടർന്ന് വെഞ്ഞാറമൂട്ടിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. പോക്സോ വകുപ്പ് പ്രകാരവും എസ്.സി/എസ്.ടി വകുപ്പും ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.