Posted On
date_range Updated On
date_range ഹെറോയിനുമായി അന്തർ സംസ്ഥാന തൊഴിലാളി പിടിയിൽ
കാക്കനാട്: തൃക്കാക്കര നഗരസഭക്ക് സമീപത്തുനിന്ന് ലഹരിമരുന്ന് പിടികൂടി. അസമിലെ കാംരൂപ് സ്വദേശിയായ ഹഫീസുറഹ്മാനെയാണ് (28) ഹെറോയിനുമായി തൃക്കാക്കര പൊലീസ് പിടികൂടിയത്. 68 ഗ്രാം ഹെറോയിനാണ് ഇയാളിൽനിന്ന് കണ്ടെടുത്തത്.
രഹസ്യവിവരത്തെ തുടർന്ന് തൃക്കാക്കര ബസ്സ്റ്റാൻഡിന് സമീപം നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.ഇടപ്പള്ളിയിലെ ചപ്പാത്തി നിർമാണ ശാലയിൽ ജോലി ചെയ്യുകയായിരുന്ന ഇയാൾക്ക് കരിമുഗൾ ഭാഗത്തു നിന്നാണ് ഹെറോയിൻ ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു.
തൃക്കാക്കര സബ് ഇൻസ്പെക്ടർ പി.ബി. അനീഷ്, എസ്.ഐമാരായ എൻ.ഐ റഫീഖ്, റോയ് കെ.പുന്നൂസ്, വൈശാഖ്, സീനിയർ സി.പി.ഒ ജാബിർ സലീം, സി.പി.ഓമാരായ സോണി യോഹന്നാൻ, അനീഷ് കെ.ബാലൻ എന്നിവർ ചേർന്നാണ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.