ഖത്തറിൽ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂടെ ഗോ​ത്ര​വ​ർ​ഗ ക​ല​ഹ​ത്തി​ന് പ്രേ​രി​പ്പി​ച്ച​തി​ന് മൂ​ന്നു​പേ​ർ​ക്കെ​തി​രെ ന​ട​പ​ടി

ദോ​ഹ: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഗോ​ത്ര​വ​ർ​ഗ ക​ല​ഹ​ത്തി​ന് പ്രേ​രി​പ്പി​ച്ച​തി​ന് മൂ​ന്നു​പേ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്റെ സാ​മ്പ​ത്തി​ക, സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ൾ ത​ട​യു​ന്ന വ​കു​പ്പ് നി​ർ​ദേ​ശം ന​ൽ​കി. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലെ ഇ​വ​രു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ മ​തി​യാ​യ തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചി​രു​ന്നു. ഇ​തി​നു​ശേ​ഷ​മാ​ണ് ന​ട​പ​ടി​ക്ക് ശി​പാ​ർ​ശ ചെ​യ്ത​ത്. സ്പ​ർ​ദ ഇ​ള​ക്കി​വി​ടു​ന്ന​തി​ൽ​നി​ന്ന് വി​ട്ടു​നി​ൽ​ക്കാ​നും ദേ​ശീ​യ ഐ​ക്യ​ത്തി​നാ​യി പ​രി​ശ്ര​മി​ക്കാ​നും മ​ന്ത്രാ​ല​യം വി​വി​ധ ക​മ്യൂ​ണി​റ്റി അം​ഗ​ങ്ങ​ളോ​ട് ആ​ഹ്വാ​നം ചെ​യ്തു.വി​വി​ധ രൂ​പ​ത്തി​ലു​ള്ള മാ​ധ്യ​മ​ങ്ങ​ളെ ദു​രു​പ​യോ​ഗം ചെ​യ്ത് സ​മൂ​ഹ​ത്തി​ൽ വി​ഭാ​ഗീ​യ​ത​യും വി​ദ്വേ​ഷ​വും വി​ത​യ്ക്കാ​ൻ ചി​ല​ർ ശ്ര​മി​ക്കു​ന്ന​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം നേ​ര​ത്തേ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. സു​ര​ക്ഷ​ക്കും സ്ഥി​ര​ത​ക്കും സ​മാ​ധാ​ന​ത്തി​നും ഭീ​ഷ​ണി സൃ​ഷ്ടി​ക്കാ​നും ഐ​ക്യം ത​ക​ർ​ക്കാ​നും ശ്ര​മി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Tags:    
News Summary - inciting tribal strife through social media three in qatar arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.