ഷാ​ജ​ഹാ​ൻ

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി കഞ്ചാവുമായി പിടിയിൽ

പ​ത്ത​നം​തി​ട്ട: പ​ത്തി​ല​ധി​കം ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യും കാ​പ്പ നി​യ​മ​പ്ര​കാ​ര​മു​ള്ള ന​ട​പ​ടി​ക്ക് വി​ധേ​യ​നാ​വു​ക​യും ചെ​യ്ത യു​വാ​വ് ക​ഞ്ചാ​വു​മാ​യി പ​ത്ത​നം​തി​ട്ട പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി.

കു​ല​ശേ​ഖ​ര​പ​തി മൂ​ല​ക്ക​ൽ പു​ര​യി​ടം മു​ഹ​മ്മ​ദ്‌ അ​ലി​യു​ടെ മ​ക​ൻ ഷാ​ജ​ഹാ​നാ​ണ്​ (37) 80 ഗ്രാം ​ക​ഞ്ചാ​വു​മാ​യി പി​ടി​യി​ലാ​യ​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി എ​ട്ടു മ​ണി​ക്കു​ശേ​ഷം പ​ത്ത​നം​തി​ട്ട സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പം പൊ​ലീ​സി​നെ ക​ണ്ട് കൈ​യി​ലി​രു​ന്ന പൊ​തി വ​ലി​ച്ചെ​റി​യാ​ൻ ശ്ര​മി​ച്ച ഇ​യാ​ളെ പി​ടി​കൂ​ടി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് പൊ​തി​യി​ൽ ക​ഞ്ചാ​വാ​ണെ​ന്ന് മ​ന​സ്സി​ലാ​യ​ത്. എ​സ്.​ഐ വി​ഷ്ണു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - In several criminal cases Defendant arrested with cannabis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.