റംലബീ
കോഴിക്കോട്: ഗവ. മെഡിക്കൽ കോളജിൽ നഴ്സിന്റെ വേഷത്തിൽ വാർഡുകളിൽ വിലസിയ യുവതി അറസ്റ്റിൽ. കാസർകോട് കുടിലു സ്വദേശിനി റംലബീ (41) ആണ് അറസ്റ്റിലായത്. നഴ്സിന്റെ ഓവർകോട്ടും തിരിച്ചറിയൽ കാർഡും ഉപയോഗിച്ച് വാർഡിലെത്തിയ യുവതിക്കെതിരെ ആൾമാറാട്ടത്തിന് മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തു.
യുവതിയെ ആശുപത്രിലെ 31ാം വാർഡിനു സമീപം സംശയാസ്പദമായി കണ്ട സെക്യൂരിറ്റി ജീവനക്കാർ സൂപ്രണ്ടിനെ വിവരമറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആശുപത്രി ജീവനക്കാരിയല്ലെന്നും തിരിച്ചറിയൽ കാർഡ് വ്യാജമാണെന്നും കണ്ടെത്തി പൊലീസിന് കൈമാറുകയുമായിരുന്നു.
റൂബീന റംലത്ത് എന്ന പേരിലുള്ള വ്യാജ തിരിച്ചറിയൽ കാർഡും കണ്ടെത്തി. യുവതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.