Posted On
date_range Updated On
date_range ഭാര്യയെ വെട്ടിപ്പരിക്കേൽപിച്ച് ഭർത്താവ് ജീവനൊടുക്കി
കോട്ടയം: ഭാര്യയെ വെട്ടിപ്പരിക്കേൽപിച്ച ശേഷം ഭർത്താവ് ജീവനൊടുക്കി. വൈക്കം തലയാഴം തോട്ടകം കമ്യൂണിറ്റി ഹാളിന് സമീപം പുത്തൻവീട്ടിൽ ദാമോദരനാണ് ഭാര്യ സുശീലയെ (58) വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. ഗുരുതര പരിക്കേറ്റ സുശീലയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബുധനാഴ്ച വൈകീട്ട് മൂന്നോടെയാണ് സംഭവം. സുശീലയുടെ നിലവിളി കേട്ട് ആളുകൾ ഓടിക്കൂടിയപ്പോഴേക്കും ദാമോദരൻ വയലിലൂടെ ഓടി മറയുകയായിരുന്നു. പിന്നീട് പൊലീസെത്തി നടത്തിയ തെരച്ചിലിൽ ഇയാളെ അബോധാവസ്ഥയിൽ കണ്ടെത്തി. ഉടൻ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കുടുംബ പ്രശ്‌നങ്ങളാണ് കൊലപാതക ശ്രമത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.