പരവൂർ: ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പിടിയിലായി. പൂതക്കുളം പുന്നേക്കുളം മാടൻനട തൊടിയിൽ വീട്ടിൽനിന്ന് പൂതക്കുളം കലക്കോട് കിഴക്കേ പണ്ടാരവിള വീട്ടിൽ താമസിച്ചുവരുന്ന വിനേഷ് (33) ആണ് പിടിയിലായത്.
ഭാര്യയെ സംശയത്തെ തുടർന്നാണ് ആക്രമിച്ചത്. 21ന് വൈകുന്നേരം നാലോടെ വീട്ടിലെത്തിയ വിനേഷ്, ഫോൺ വിളിച്ചിട്ട് എടുക്കാതിരുന്നതിനെ ചൊല്ലി ഭാര്യയുമായി വഴക്കുണ്ടാക്കി. മറുപടിയിൽ തൃപ്തനാകാതിരുന്ന പ്രതി മുഖത്തടിക്കുകയും തറയിൽ വീണ യുവതിയെ കൈയിലിരുന്ന വെട്ടുകത്തി ഉപയോഗിച്ച് തലയ്ക്ക് നേരെ വെട്ടുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു.
പെട്ടെന്ന് ഒഴിഞ്ഞ് മാറിയത് കൊണ്ട് വെട്ട് തലയിൽ കൊള്ളാതിരുന്നെങ്കിലും വലതുകാൽ മുട്ടിൽ വെട്ടേറ്റ് പരിക്ക് പറ്റുകയായിരുന്നു. വെട്ട്കൊണ്ട് തറയിൽ കിടന്ന യുവതിയെ ഇയാൾ നിലത്തിട്ട് ചവിട്ടിയും വസ്ത്രം വലിച്ചുകീറിയും ഉപദ്രവിക്കുന്നത് കണ്ട് ഓടിക്കൂടിയ അയൽക്കാരും നാട്ടുകാരും ചേർന്നാണ് ഇവരെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പരവൂർ ഇൻസ്പെക്ടർ എ. നിസാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ നിതിൻ നളൻ, നിസാം, വിനോദ്, എ.എസ്.ഐമാരായ സജു, രമേഷ് എസ്,സി.പി.ഒ അജിത്ത് സി.പി.ഒമാരായ ദീപക് ദാസ്, അരുൺകുമാർ എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.