കോട്ടവാസലിൽ തേക്കുതോട്ടത്തിൽ കണ്ടെത്തിയ തലയോട്ടി
Posted On
date_range Updated On
date_range വനത്തിൽ മനുഷ്യെൻറ തലയോട്ടി കണ്ടെത്തി
പുനലൂർ: തേക്ക് തോട്ടത്തിൽ മനുഷ്യന്റെ തലയോട്ടി കണ്ടെത്തി. ആര്യങ്കാവ് കോട്ടവാസൽ തേക്ക് പ്ലാന്റേഷനിലാണ് തലയോട്ടി കണ്ടെത്തിയത്. ഇയാളുടേതെന്ന് കരുതുന്ന ലുങ്കിയും മൊബൈൽ ഫോണും ചെരുപ്പും സമീപത്തുനിന്ന് ലഭിച്ചു. തേക്ക് പ്ലാന്റേഷനിൽ മാർക്കിങ് ജോലികൾ നടത്തുന്നതിനിടെ വനപാലകരാണ് ചൊവ്വാഴ്ച രാവിലെ തലയോട്ടി കണ്ടത്. കോട്ടവാസലിൽനിന്ന് രണ്ട് മാസം മുമ്പ് കാണാതായ യുവാവിന്റേതാണെന്ന് സംശയിക്കുന്നു. തെന്മല പൊലീസും കൊല്ലത്തുനിന്ന് ഫോറൻസിക് വിഭാഗവും എത്തി തലയോട്ടി വിദഗ്ധ പരിശോധനക്കായി വൈകീട്ടോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.