അബ്ദുൽ മജീദ്
Posted On
date_range Updated On
date_range വീട് വാഗ്ദാനംചെയ്ത് തട്ടിപ്പ്: പ്രതി പിടിയിൽ
സുൽത്താൻ ബത്തേരി: വീട് നിർമിച്ചുനൽകാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ മലപ്പുറം സ്വദേശി പിടിയിൽ. കുഴിമണ്ണ സ്വദേശി അബ്ദുൽ മജീദിനെയാണ് (48) തമിഴ്നാട്ടിലെ ഏർവാടിയിൽനിന്ന് സുൽത്താൻ ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തത്.
മൂന്ന് ലക്ഷം രൂപ നൽകിയാൽ ഏഴ് ലക്ഷം രൂപ വിലമതിക്കുന്ന വീട് നിർമിച്ചുനൽകാമെന്ന് വാഗ്ദാനം ചെയ്ത് വയനാട്, മലപ്പുറം ജില്ലകളിലായി നിരവധി പേരിൽനിന്ന് ലക്ഷങ്ങൾ തട്ടിയെന്നാണ് കേസ്. ചാരിറ്റബിൾ ട്രസ്റ്റിന്റെ പേരിലായിരുന്നു സാമ്പത്തികതട്ടിപ്പ്. തമിഴ്നാട്ടിലും ഇയാൾക്കെതിരെ തട്ടിപ്പ് കേസുകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.