സ്മി​ൻ​തേ​ഷ്

വീട്ടിൽ അതിക്രമിച്ചു കയറി അക്രമം; യുവമോർച്ച ജില്ല വൈസ് പ്രസിഡന്റ് അറസ്റ്റിൽ

ചൊ​ക്ലി: വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി അ​ക്ര​മം ന​ട​ത്തി​യ കേ​സി​ൽ യു​വ​മോ​ർ​ച്ച ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്റ് അ​ണി​യാ​ര​ത്തെ വി.​കെ. സ്മി​ൻ​തേ​ഷി​നെ (മു​ത്തു -39) ചൊ​ക്ലി പൊ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.

2019 മേയ് 23 നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. വ​ട​ക്കെ കൊ​യ​പ്പാ​ൾ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി അ​ക്ര​മം ന​ട​ത്തു​ക​യും ഗൃ​ഹ​നാ​ഥ​യാ​യ മ​ഹി​ജ​യെ അ​ടി​ച്ചു പ​രി​ക്കേ​ൽ​പി​ക്കു​ക​യും ചെ​യ്ത കേ​സി​ലാ​ണ് അ​റ​സ്റ്റ്.

ചൊ​ക്ലി പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ പി. ​പ്ര​മോ​ദി​ന്റെ​യും എ​സ്.​ഐ ആ​ർ.​എ​സ്. ര​ഞ്ജു​വി​ന്റെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് അ​റ​സ്റ്റ്. ചൊ​ക്ലി, പാ​നൂ​ർ സ്റ്റേ​ഷ​നു​ക​ളി​ലാ​യി സാ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വ​ർ​ഗീ​യ വി​ദ്വേ​ഷം പ​ര​ത്തു​ന്ന ശ​ബ്ദ സ​ന്ദേ​ശം അ​യ​ച്ച​തു​ൾ​പ്പെ​ടെ ഒ​മ്പ​ത് കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് സ്മി​തേ​ഷ്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - Home invasion violence; Yuva Morcha district vice president arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.