ബംഗളൂരു: വിദ്യാർഥിനിയെ വീട്ടിലേക്ക് ക്ഷണിച്ചു വരുത്തി ലൈംഗികമായി പീഡിപ്പിച്ച കോളജ് അധ്യാപകനെതിരെ കേസെടുത്തു. ബി.സി.എ വിദ്യാർഥിനിയുടെ പരാതിയിൽ ബംഗളൂരു സ്വകാര്യ കോളജ് വകുപ്പ് മേധാവി സഞ്ജീവ് കുമാർ മൊണ്ടലിനെതിരെയാണ് കേസെടുത്തത്.
പൊലീസിൽ നൽകിയ പരാതിയിൽ നിന്ന്: മൊണ്ടൽ ബി.സി.എ വിദ്യാർഥിനിയായ തന്നെ വീട്ടിലേക്ക് ഉച്ചഭക്ഷണത്തിന് ക്ഷണിച്ചു. തന്റെ കുടുംബം അവിടെ ഉണ്ടാകുമെന്ന് അധ്യാപകൻ ഉറപ്പ് നൽകുകയും ചെയ്തു. വീട്ടിൽ എത്തിയപ്പോൾ സഞ്ജീവ് കുമാർ ഒറ്റക്കായിരുന്നു.
മൊണ്ടൽ തനിക്ക് ലഘുഭക്ഷണം നൽകി അനുചിതമായി പെരുമാറാൻ തുടങ്ങി. ചെറുത്തുനിൽക്കാൻ ശ്രമിച്ചപ്പോൾ ക്ലാസിൽ ഹാജർ കുറവാണെന്ന് പറയുകയും സഹകരണത്തിന് പകരമായി നല്ല മാർക്ക് ഉറപ്പുനൽകുകയും ചെയ്ത ശേഷം കയറിപ്പിടിക്കുകയായിരുന്നു. അവിടെ നിന്നും ഓടിപ്പോയി പിന്നീട് മാതാപിതാക്കളെ സംഭവം അറിയിച്ചു".
രക്ഷിതാക്കൾ കോളജ് അധികൃതരെ സമീപിക്കുകയും തിലക്നഗർ പൊലീസിൽ പരാതി നൽകുകയും ചെയ്തു. പരാതിയുടെ അടിസ്ഥാനത്തിൽ, ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം മൊണ്ടലിനെതിരെ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും കേസിൽ അന്വേഷണം ആരംഭിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.