പിടിയിലായ പ്രതികൾ
Posted On
date_range Updated On
date_range തൃക്കണാപുരം തങ്ങൾപടിയിലെ ഗുണ്ടാവിളയാട്ടം: രണ്ടുപേർ പിടിയിൽ
കുറ്റിപ്പുറം: തൃക്കണാപുരം തങ്ങൾപടിയിലെ ഗുണ്ടാവിളയാട്ടത്തിൽ രണ്ടുപേർ പിടിയിൽ. കഴിഞ്ഞദിവസം രാത്രി ചായ കുടിക്കാനെത്തിയവരെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചോദ്യം ചെയ്തയാളെ മർദിക്കുകയും നാട്ടുകാർക്ക് നേരെ കത്തി വീശുകയും ചെയ്ത ഗുണ്ടാസംഘത്തിലെ രണ്ടുപേരെയാണ് കുറ്റിപ്പുറം പൊലീസ് അറസ്റ്റ് ചെയ്തത്.
തിരൂർ പറവണ്ണ മാങ്ങാട്ടയിൽ ആഷിഖ് (26), കൂട്ടായി ഐദ്രുവിന്‍റെ വീട്ടിൽ നിസാമുദ്ദീൻ (21) എന്നിവരെയാണ് പിടികൂടിയത്. തിരൂർ പൊലീസിന്‍റെ സഹായത്തോടെയാണ് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് കുറ്റിപ്പുറം പൊലീസ് ഇവരെ പിടികൂടിയത്. ഇവർ തിരൂർ ഭാഗത്ത് നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നവരാണെന്ന് പൊലീസ് പറഞ്ഞു. കൂട്ടുപ്രതിയും നിരവധി ക്രിമിനൽ കേസ് പ്രതിയുമായ ഫെമീഷിനുവേണ്ടി പൊലീസ് അന്വേഷണം ഊർജിതമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.