അന്തിക്കാട്: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പ്രവാസിയുടെ ഭാര്യയിൽനിന്ന് പണവും സ്വർണാഭരണവും തട്ടിയ കേസിൽ കുപ്രസിദ്ധ ഗുണ്ട അറസ്റ്റിൽ. ആലപ്പുഴ മായിത്തറ സ്വദേശി അരുൺ എന്ന ഡോൺ അരുണിനെയാണ് അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പ്രവാസിയുടെ ഭാര്യ കുട്ടികളെ ഉപേക്ഷിച്ച് അരുണിനോടൊപ്പം മുങ്ങിയിരുന്നു. തുടർന്ന് മൂന്നുലക്ഷത്തോളം രൂപയും ലോക്കറിൽ സൂക്ഷിച്ച 40 പവൻ സ്വർണവും അരുൺ കൈക്കലാക്കുകയായിരുന്നു. കുട്ടികൾക്ക് എതിരെയുള്ള ശാരീരികവും മാനസികവുമായ പീഡനങ്ങൾക്കെതിരായ വകുപ്പിലും കുട്ടികളെ ഉപേക്ഷിച്ചതിനും കേസെടുത്തിട്ടുണ്ട്.
അന്തിക്കാട് സബ് ഇൻസ്പെക്ടർ കെ.എച്ച്. റെനീഷിെൻറ നേതൃത്വത്തിൽ അസി. സബ് ഇൻസ്പെക്ടർ അസീസ്, സി.പി.ഒമാരായ അജിത്, ഷാനവാസ്, എസ്.സി.പി.ഒ രാജി എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പാലക്കാട് ഹേമാംബിക നഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഹൈവേ കവർച്ച കേസിലും ആലപ്പുഴ ചേർത്തല, മുഹമ്മ എന്നിവടങ്ങളിൽ അടിപിടി കേസിലും മലപ്പുറത്ത് പൊതുമുതൽ നശിപ്പിച്ച കേസിലും പ്രതിയാണ് അരുൺ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.