ജനൽവഴി യുവതിയുടെ നാലു പവൻ സ്വർണം കവർന്നയാൾ അറസ്റ്റിൽ

പെരിന്തൽമണ്ണ: താഴെക്കോട് വട്ടപ്പറമ്പിലെ വീടിന്റെ തുറന്നിട്ട ജനലിലൂടെ യുവതിയുടെ കാലിലെ നാലു പവൻ സ്വർണ പാദസരം മോഷ്ടിച്ചയാൾ അറസ്റ്റിൽ. വയനാട് മേപ്പാടി ഒറ്റത്തെങ്ങിൽ വീട്ടിൽ ബാബു ജോസഫ് (48) ആണ് അറസ്റ്റിലായത്. ജനുവരി 19ന് രാത്രി വീട്ടുകാർ ഉറങ്ങക്കിടക്കവേയാണ് മോഷണം.സമാന രീതിയിലുള്ള കേസിൽ ഉൾപ്പെട്ടയാളുകളുടെ വിവരങ്ങൾ ശേഖരിച്ച് പെരിന്തൽമണ്ണ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്.

വയനാട് മേപ്പാടിയിൽനിന്ന് പെരിന്തൽമണ്ണ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ പ്രതി കുറ്റം സമ്മതിച്ചു. 2022 ഏപ്രിൽ മൂന്നിന് കരിങ്കല്ലത്താണിയിലെ വീട്ടിൽനിന്ന് രാത്രി ഇതേ രീതിയിൽ ആറു പവൻ മോഷണം നടത്തിയതും പ്രതി സമ്മതിച്ചു.

ഈ കേസിൽ പൊലീസിൽ പരാതി നൽകിയിട്ടും അന്വേഷണം നടത്തുകയോ പ്രതിയെ പിടികൂടുകയോ ചെയ്തിരുന്നില്ല.സ്വർണം വിറ്റ പെരിന്തൽമണ്ണയിലെ സ്ഥാപനത്തിൽനിന്ന് ജനുവരി 19ന് മോഷണം പോയ നാലു പവനും 2022 ഏപ്രിൽ മൂന്നിന് മോഷണം പോയ ആറു പവനും പൊലീസ് കണ്ടെടുത്തു.

പിടിയിലായ ബാബു ജോസഫിന് വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ പത്തിലധികം കേസുകളുണ്ട്.അന്വേഷണ സംഘത്തിൽ ഇൻസ്‌പെക്ടർ സി. അലവിയുടെ നേതൃത്വത്തിൽ എസ്.ഐ. യാസിർ ആലിക്കൽ, എസ്.ഐ അലി, ടി.പി. ഉദയൻ, രാജശേഖരൻ, എസ്.സി.പി.ഒ മാരായ നജീബ്, സക്കീർ ഹുസൈൻ, ജയേഷ്, മിഥുൻ, സി.പി.ഒമാരായ ഷക്കീൽ, സുരേഷ് എന്നിവരാണ് ഉണ്ടായിരുന്നത്.

Tags:    
News Summary - gold robbed through the window; Defendant Arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.