മാരി, കാവ്യ
Posted On
date_range Updated On
date_range ബസിൽ മാല മോഷണം: രണ്ട് തമിഴ്നാട് സ്വദേശിനികൾ പിടിയിൽ
കൊല്ലം: ബസിൽനിന്ന് മാല മോഷണം നടത്തിയ രണ്ട് തമിഴ്നാട് സ്വദേശിനികളെ കൊല്ലം ഈസ്റ്റ് പൊലീസ് പിടികൂടി. തമിഴ്നാട് തൂത്തുകുടി അണ്ണാനഗർ എ-13 യിൽ മാരി (30), കാവ്യ (26) എന്നിവരാണ് പിടിയിലായത്. ബുധനാഴ്ച ആശ്രാമം-ദളവാപുരം റൂട്ടിലുള്ള സ്വകാര്യബസിൽ യാത്ര ചെയ്യുകയായിരുന്ന ലക്ഷ്മിക്കുട്ടിയുടെ കഴുത്തിൽ കിടന്ന മൂന്നര പവനോളം വരുന്ന താലിമാല ഇരുവരും പൊട്ടിച്ചെടുത്തു.
കൊല്ലം ഈസ്റ്റ് ഇൻസ്പെക്ടർ ജി. അരുണിന്‍റെ നേതൃത്വത്തിൽ എസ്.ഐ ജയശങ്കർ, എ.എസ്.ഐ ബിന്ദു, എസ്.സി.പി.ഒ സുനിൽ തോമസ്, സി.പി.ഒ ഷെഫീക്ക് എന്നിവരുടെ നേതൃത്വത്തിലാണ് ഇവരെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.