Representational Image
Posted On
date_range Updated On
date_range കല്യാണത്തിന് വിസമ്മതിച്ച കാമുകനെ മഴുകൊണ്ട് വെട്ടിക്കൊലപ്പെടുത്തി കാമുകി
റാഞ്ചി: ഝാർഖണ്ഡിൽ പലാമു ജില്ലയിൽ 20കാരിയായ കാമുകി വിവാഹത്തിൽ നിന്ന് പിന്മാറിയതിനെ തുടർന്ന് കാമുകനെ മഴുകൊണ്ട് വെട്ടി കൊലപ്പെടുത്തി. അഞ്ജലി കുമാർ എന്ന യുവതിയാണ് ഉറങ്ങിക്കിടന്ന കാമുകനെ വെട്ടി കൊലപ്പെടുത്തിയത്. ധർമൻ ഒറോൺ (24) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. പ്രതി കുറ്റം സമ്മതിച്ചതായും കൃത്യം ചെയ്യാൻ ഉപയോഗിച്ച മഴു, രക്തം പുരണ്ട വസ്ത്രം മുതലായവ കണ്ടെടുത്തതായും പൊലീസ് പറഞ്ഞു.ഏറെ നാളായി അഞ്ജലി ധർമനുമായി പ്രണയത്തിലായിരുന്നു. എന്നാൽ വിവാഹം കഴിക്കണമെന്ന ആവശ്യം നിരസിച്ചതിനെ തുടർന്ന് ഇയാളെ കൊലപ്പെടുത്താൻ അഞ്ജലി പദ്ധതിയിടുകയായിരുന്നു. ശനിയാഴ്ച ആളൊഴിഞ്ഞ സ്ഥലത്തേക്ക് ധർമനെ എത്തിച്ച യുവതി ഇയാൾ മയങ്ങിയ തക്കത്തിൽ മഴു ഉപയോഗിച്ച് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. യുവതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.