Posted On
date_range Updated On
date_range കാപ്പ നിയമം ലംഘിച്ച ഗുണ്ട അറസ്റ്റിൽ
കറ്റാനം: കാപ്പ നിയമം ലംഘിച്ച ഗുണ്ടയെ കുറത്തികാട് പൊലീസ് അറസ്റ്റ് ചെയ്തു. ഭരണിക്കാവ് തെക്ക് മനീഷ് ഭവനത്തിൽ മനീഷാണ് (കാണി -20) പിടിയിലായത്. ലഹരി കടത്ത് ഉൾപ്പെടെ ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
നവംബർ 19ന് കാപ്പ നിയമപ്രകാരം ജില്ലയിൽനിന്ന് നാടുകടത്തി. ഇത് ലംഘിച്ച് നാട്ടിലെത്തിയ പ്രതിയെ ഭരണിക്കാവ് ജങ്ഷനിൽനിന്ന് കുറത്തികാട് എസ്.ഐ എ. ഷെഫീഖിന്‍റെ നേതൃത്വത്തിൽ പിടികൂടുകയായിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.