അ​ബൂ​ബ​ക്ക​ർ

ശ്രീകണ്ഠപുരത്തെ ലോറി മോഷ്​ടാവായ പിടികിട്ടാപ്പുള്ളി അറസ്​റ്റിൽ

ശ്രീ​ക​ണ്ഠ​പു​രം: ലോ​റി മോ​ഷ​ണ​ക്കേ​സി​ല്‍ ജാ​മ്യ​ത്തി​ലി​റ​ങ്ങി മു​ങ്ങി​യ പി​ടി​കി​ട്ടാ​പ്പു​ള്ളി അ​റ​സ്​​റ്റി​ല്‍. മം​ഗ​ളൂ​​രു സൂ​റ​ത്​​ക​ല്‍ സ്വ​ദേ​ശി അ​ബൂ​ബ​ക്ക​റാ​ണ്​ (64) പി​ടി​യി​ലാ​യ​ത്.

ത​ളി​പ്പ​റ​മ്പ് ഡി​വൈ.​എ​സ്.​പി ടി.​കെ. ര​ത്‌​ന​കു​മാ​റി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ​ത്തു​ട​ർന്നാണ്​ പി​ടി​കൂ​ടി​യ​ത്. 2004 ഡി​സം​ബ​ര്‍ 12ന് ​നി​ടി​യേ​ങ്ങ​യി​ലെ തി​യ്യ​ക്കു​ന്നി​ല്‍ പ്ര​മോ​ദി​െൻറ ടി​പ്പ​ര്‍ലോ​റി മോ​ഷ്​​ടി​ച്ച കേ​സി​ല്‍ പ്ര​തി​യാ​ണ് ഇ​യാ​ള്‍. 2005ല്‍ ​ഈ കേ​സി​ല്‍ അ​റ​സ്​​റ്റ്​ ചെ​യ്തി​രു​ന്നു. എ​ന്നാ​ല്‍, ജാ​മ്യ​ത്തി​ലി​റ​ങ്ങി മു​ങ്ങു​ക​യാ​യി​രു​ന്നു. 2009ല്‍ ​കോ​ട​തി അ​ബൂ​ബ​ക്ക​റി​നെ പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

ശ്രീ​ക​ണ്ഠ​പു​രം സി.​ഐ ഇ.​പി. സു​രേ​ശ​ന്‍ പ്ര​തി​യെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത ശേ​ഷം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Tags:    
News Summary - fugitive lorry thief arrested from sreekandapuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.