അക്ഷയ് കുമാർ
Posted On
date_range Updated On
date_range നഴ്സിങ് പ്രവേശനം വാഗ്ദാനം ചെയ്ത് തട്ടിപ്പ്: യുവാവ് അറസ്റ്റിൽ
കോതമംഗലം: കണ്ണൂരിലെ സഹകരണ ആശുപത്രിയിൽ ബി.എസ്സി നഴ്സിങ്ങിന് പ്രവേശനം വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തെന്ന പരാതിയിൽ ഓണക്കൂർ അഞ്ചൽപെട്ടി തെക്കേടത്ത് അക്ഷയ് കുമാറിനെ (26) കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. ഒമ്പതു പേരിൽനിന്നായി 6,41,000 രൂപ ഇയാൾ തട്ടിയെടുത്തതായാണ് കേസ്. വാരപ്പെട്ടി, ചെറുവട്ടൂർ, നെല്ലിക്കുഴി പ്രദേശങ്ങളിലുള്ളവരാണ് തട്ടിപ്പിനിരയായത്. സമാന രീതിയിലുള്ള തട്ടിപ്പിന് സമീപ പൊലീസ് സ്റ്റേഷനുകളിലും ഇയാൾക്കെതിരെ കേസുള്ളതായി കോതമംഗലം പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.